04:44pm 08 September 2026
NEWS
കെട്ടിട നിർമ്മാണതൊഴിലാളി ക്ഷേമനിധിയെ സർക്കാർ സംരക്ഷിക്കണം
24/10/2025  06:27 PM IST
nila
കെട്ടിട നിർമ്മാണതൊഴിലാളി ക്ഷേമനിധിയെ സർക്കാർ സംരക്ഷിക്കണം

ചെങ്ങന്നൂർ: കേരള  കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസിൻ്റെ അൻപത്തിരണ്ടാമത് ആലപ്പുഴ ജില്ലാ ജനറൽ കൗൺസിൽ ഒക്ടാബർ 26 ന് ചെങ്ങന്നൂരിൽ നടക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ചേരുന്ന പൊതുസമ്മേളനം കൊടികുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജനറൽ കൗൺസിലിൻ്റെ ഉദ്ഘാടനം
കെ. കെ. എൻ .ടി . സി സംസ്ഥാന പ്രസിഡണ്ട് കെ പി തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ. വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേ
രുന്ന യോഗത്തിൽ ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ജി ബൈജു മുതിർന്ന അംഗങ്ങളെ ആദരിക്കും.
സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ
ശോഭാ വർഗീസ് നിർവ്വഹിക്കും.
3.30 മുതൽ ജനറൽ കൗൺസിൽ നടക്കും. തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
ഇടതു മുന്നണിയുടെ
 തുടർഭരണത്തിൻ്റെ തിക്തഫലമായി 
കെട്ടിട നിർമ്മാണ 
തൊഴിലാളി ബോർഡിനെ തകർത്ത് തരിപ്പ ണമാക്കിയതായി നേതാക്കൾ
വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഇടതു സർക്കാരിൻ്റെ അശാസ്ത്രീയമായ കഴിഞ്ഞ കാല പ്രവർത്തനത്തിൻ്റെ ഫലമാണ് ബോർ ഡിൻ്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. അതുകൊണ്ടുതന്നെ ഈ ക്ഷേമനിധിയെ കരകയറ്റുവാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇന്നിപ്പോൾ ഏതാണ്ട് 1380 കോടി രൂപയോളം കടത്തിൽ നിൽക്കുന്ന ഈ ക്ഷേനിധി ബോർഡിനെ മതിയായ സാമ്പത്തിക സഹായം നൽകി നിലനിർത്തുവാനുള്ള ബാധ്യത സർക്കാരിനുണ്ട്.അത് ചെയ്യണമെ
ന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കെഎസ് ആർ ടി സി ബോർഡിന് സർക്കാർ നൽകുന്ന കൈത്താങ്ങ് പോലെ തന്നെ ഏറ്റവും കൂടുതൽ പാരമ്പര്യ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത മേഖലയിലെ ഈ ക്ഷേമനിധിയേയും നിലനിർ ത്താനുള്ള ആർജ്ജവം സർക്കാർ കാണിക്കണം. കേരള സർക്കാർ ഓണം,ക്രിസ്‌തുമസ്സ് എന്നീ ആഘോഷ വേളകളിൽ സർക്കാർ ജീവനക്കാരുടെ വേതനം കൊടുക്കുവാനും ബോണസ്സ് കൊടുക്കുവാൻ പണം ഇല്ലാതിരിക്കുന്ന സമയത്ത് കയ്യയച്ച് പണം നൽകിയിരുന്ന പ്രസ്ഥാനമായിരുന്നു കെ
ട്ടിട നിർമ്മാണ  ക്ഷേമ
 ബോർഡ്.ആ ക്ഷേമനിധി ബോർഡിന് ഒരു കോട്ടം വന്നാൽ അതിനെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനാണ്.അടിയന്തിരമായി സർക്കാർ ഈ വിഷയത്തിൽ ഇടപെടണം.
 ഒരു തൊഴിലാളിയ്ക്ക് 17 മാസത്തെ കുടിശ്ശികയായി 27200/ രൂപാ കൊടുക്കുവാനുണ്ട്. ഏതാണ്ട് 2022 മു തൽ ആയിരങ്ങൾ കുടിശിഖ ആയിട്ടുണ്ട്. പുതുതായി 2024 മുതൽ പെൻഷൻ അനുവദിച്ചു നൽകിയി ട്ടില്ലായെന്ന് മാത്രമല്ല അവർ അംശാദായമായി അടച്ചിട്ടുള്ള തുക നിയമപരമയി ലഭിക്കേണ്ടതാണ്.അതും നൽകിയിട്ടില്ല.അതുകൊണ്ട് ഇടതുപക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ ക്ഷേമനിധിയെ നിലനിർത്തണമെ
ന്നും ആവശ്യപ്പെട്ടു
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.വിജയൻ,വൈസ് പ്രസിഡൻ്റ് ഈര വിശ്വനാഥൻ,സംസ്ഥാന കമ്മറ്റി അംഗം കെ.ബി രഘു,ജില്ലാ സെക്രട്ടറി രാജൻ ശമുവേൽ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.